കൊവിഡിനെതിരെയുള്ള ആരോഗ്യ പ്രവർത്തകരുടെ പോരാട്ടങ്ങൾക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ട് ഗോൾഡൻ വിസ നൽകാനൊരുങ്ങുകയാണ്് ദുബായ്. ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ അധികൃതരുമായി പങ്കുവച്ചിട്ടുണ്ട്. പത്ത് വർഷത്തേക്കാണ് ഗോൾഡൻ വിസ. രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
212 ഡോക്ടർമാർക്ക് ഗോൾഡൻ വിസ നൽകും. പൊതുജന സുരക്ഷക്കും കൊവിഡ് രോഗികളുടെ പരിപാലനത്തിനുമായുള്ള ആരോഗ്യ സംഘങ്ങളുടെ മികച്ച പരിശ്രമങ്ങൾക്കാണ് ഈ അഭിനന്ദനം. കൊവിഡിനെതിരെ ആരോഗ്യ പ്രവർത്തകരുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ പ്രവൃത്തി ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.