ഹ്യുണ്ടായി ചൈനയിൽ പുറത്തിറക്കിയ ഐ എക്സ് 25 എന്ന മോഡലാണ് ഇന്ത്യയിൽ ക്രെറ്റയുടെ രണ്ടാം തലമുറയായി എത്തുന്നത്. കോംപാക്റ്റ് എസ് യു വിയുടെ രൂപത്തിന് മാറ്റമില്ലെങ്കിലും ക്രെറ്റയ്ക്ക് വലിപ്പം കൂടുതലുണ്ട്. കൂടുതൽ സ്പോർട്ടിയാണ്. ആകർഷകമായ ഡിസൈനിംഗും ശ്രദ്ധപിടിച്ചുപറ്റും. കാസ്കേഡ് ഡിസൈനിലുള്ള റേഡിയേറ്റർ ഗ്രിൽ, നേർത്ത ഇന്റിക്കേറ്റർ, സ്പിറ്റ് ഹെഡ്ലാമ്പ്, എൽഇഡി ഡി ആർഎൽ, സ്പോർട്ടി ബമ്പർ എന്നിങ്ങനെ ഡിസൈനിംഗിൽ ഒരുപിടി ട്രെന്റിയായ മാറ്റങ്ങളുണ്ട്.
17 ഇഞ്ച് അലോയ് വീൽ, ബ്ലാക്ക് ഫിനിഷിംഗ് ബി പില്ലർ, ചുറ്റിലുമുള്ള ക്ലാഡിങ്ങ് സൊന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. ടെയ്ൽ ലാമ്പുകളെ തമ്മിൽ കണക്ട്ചെയ്യുന്ന എൽഇഡി സ്ട്രിപ്പ് ലൈറ്റും പുതിയ ടെയ്ൽ ലാമ്പും ഡ്യുവൽ ടോൺ ബമ്പറും റിയർ ഫോഗ് ലാമ്പും പിൻവശത്തെ ആകർഷകമാക്കുന്നു.