ക്വാറന്റൈൻ: കേന്ദ്രം ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിദേശത്ത് നിന്ന് മടങ്ങിവരുന്നവർക്ക് ഏഴ് ദിവസം സർക്കാർ സർക്കാർ ക്വാറന്റൈനിലും ഏഴ് ദിവസം വീട്ടിലെ ക്വാറന്റൈനും അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം എത്രയും വേഗം പരിഗണിടച്ച് കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ഈ ക്വാറന്റൈൻ സംവിധാനം കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ഫയൽ ചെയ്യപ്പെട്ട കേസിലാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം ആർ അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *