ഗോവയിൽ കുടുങ്ങി കിടക്കുന്ന യുവാവിനെ രക്ഷിക്കാൻ എം.എൽ.എയുടെ കത്ത്

പെരുമ്പാവൂർ : ഗോവയിൽ കുടുങ്ങി കിടക്കുന്ന പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഗോവ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പെരുമ്പാവൂർ സ്വദേശിയായ ഹരി എ.ആർ ആണ് ഗോവയിൽ സുഹൃത്തുക്കളോടൊപ്പം ഗോവയിൽ കുടുങ്ങിക്കിടക്കുന്നത്. പാറ്റനം ബീച്ചിന് സമീപം ഒരു സ്വകാര്യ സ്പായിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇദ്ദേഹവും കൂടെ 4 പേരും ഭക്ഷണത്തിന് പോലും മർഗ്ഗമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ കയ്യിലെ ഭക്ഷണം തീർന്നിരിക്കുകയാണ്. കടകളിൽ കൂടുതൽ തുകയാണ് ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത്. വീടിന്റെ വാടക കൊടുക്കുവാൻ സാധിക്കാത്തതിനാൽ ഉടൻ ഇറങ്ങികൊടുക്കേണ്ടതായും വരും. എത്രയും വേഗത്തിൽ അങ്ങ് ഈ വിഷയത്തിൽ പരിഹാരം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഇടപെടണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു്.

Leave a Reply

Your email address will not be published. Required fields are marked *