ഗ്രീൻ സോണുകളിൽ ഉൾപ്പെടെ അനുവദിക്കാത്ത കാര്യങ്ങൾ

പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. എസി പ്രവർത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം (ഹോട്ട്‌സ്‌പോട്ടുകളിൽ ഒഴികെ).
ടു വീലറുകളിൽ പിൻസീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ സർവീസിനായി പോകുന്നവർക്ക്് ഇളവ് അനുവദിക്കണം (ഹോട്ട്‌സ്‌പോട്ടുകളിൽ ഒഴികെ).
ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ, സിനിമാ ടാക്കീസ്, ആരാധനാലയങ്ങൾ തുടങ്ങിയവയിൽ നിലവിലെ നിയന്ത്രണം തുടരും.
പാർക്കുകൾ, ജിംനേഷ്യം, മദ്യഷാപ്പുകൾ, മാളുകൾ, ബാർബർ ഷാപ്പുകൾ തുറക്കരുത്.
വിവാഹ/മരണാനന്തര ചടങ്ങുകളിൽ ഇരുപതിലധികം ആളുകൾ പങ്കെടുക്കുന്നത് അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകൾ പാലിച്ച് തുറക്കാം.
അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ ഏപ്രിൽ 22 ലെ സർക്കുലറിലെ വ്യവസ്ഥകൾക്ക് വിധേയമായി മെയ് 17 വരെ പ്രവർത്തിക്കും. (ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ അവധി ദിവസമായിരിക്കും). ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *