ചുഴലിക്കാറ്റില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് സഹായം ലഭ്യമാക്കും

കോട്ടയം:ചുഴലിക്കാറ്റിലും മഴയിലും വൈക്കം മേഖലയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ .

നിരവധി വീടുകള്‍ക്കും വൈക്കം ക്ഷേത്രത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളും അറ്റകുറ്റപ്പണി നടത്താന്‍ പോലും കഴിയാത്തവിധത്തില്‍ തകര്‍ന്നു. വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു-മന്ത്രി പറഞ്ഞു.

ടി.വിപുരത്തെയും വൈക്കം ടൗണിലെയും വീടുകള്‍ക്കും മഹാദേവക്ഷേത്രത്തിനുമുണ്ടായ നാശനഷ്ടങ്ങള്‍ മന്ത്രി നേരില്‍ കണ്ട് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *