ജൂലൈ അവസാനമാകുമ്പോഴേക്കും ഇന്ത്യയിൽ കോവിഡ് പകർച്ച നിരക്ക് വ്യാപകമാകുമെന്ന് ലോകാരോഗ്യ സംഘടന കോവിഡ് 19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ. ലോക് ഡൗൺ ഇളവുകൾ നൽകിയതോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും. വരും മാസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും ഒരു ദേശീയ മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ ഇത് ഏറ്റവും ഉയരത്തിലെത്തുമെങ്കിലും നിയന്ത്രണവിധേയമാകും അതിനാൽ ഇന്ത്യയിലെ ജനങ്ങൾ ഭയപ്പെടടേണ്ട അവസ്ഥയില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക് 11 ദിവസമാണ്. കേസുകളുടെ എണ്ണം രാജ്യത്ത് കൂടുതലാണെങ്കിലും ജനസംഖ്യ കണക്കിലെടുക്കുമ്പോൾ അത് വലുതല്ല. മാത്രമല്ല വയോധികരുടെ മരണനിരക്ക് പൊതുവെ കുറവുമാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.