ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ എറണാകുളം ജില്ലയിലെ ട്രാൻസ്ജെൻഡേഴ്സിന് സഹായവുമായി എൻ.ജി.ഒ യൂണിയൻ ജില്ല കമ്മിറ്റി. അറുന്നൂറ് രൂപ ചെലവ് വരുന്ന 12 ഇനം സാധനങ്ങൾ അടങ്ങിയ
കിറ്റാണ് എൻ.ജി.ഒ യൂണിയൻ വിതരണം ചെയ്തത്. ജില്ലയിലെ 52 ട്രാൻസ്ജെൻഡേഴ്സിനും കിറ്റ് വിതരണം ചെയ്യും. കളക്ടർ എസ് സുഹാസിന്റെ സാനിധ്യത്തിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ കിറ്റിന്റെ വിതരണം നിർവ്വഹിച്ചു.