തിരുവനന്തപുരം: രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർ റെയിൽവേ ടിക്കറ്റ് ഉറപ്പാക്കിയ ശേഷമാകണം ‘കോവിഡ് 19 ജാഗ്രതാ’ പോർട്ടലിൽ പാസിനായി അപേക്ഷിക്കേണ്ടത്.
കോവിഡ്19 ജാഗ്രതാ പോർട്ടലിൽ public services–domestic returnees- new application–form group, if more than one are travelling in the same ticket–fill in the details like from station, bound station, address–select mode of travel as train–enter train no./special train–enter PNR no.–submit എന്ന രീതിയിലാകണം പാസിനുള്ള അപേക്ഷ പൂരിപ്പിക്കേണ്ടത്.
ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ രേഖപ്പെടുത്തണം.