തിരൂരിൽ നിന്ന് ബിഹാറിലേക്ക് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിൻ റദ്ദാക്കി

തിരൂരിൽ നിന്നും ബിഹാറിലേക്ക് 1200 അതിഥി തൊഴിലാളികളുമായി ഇന്ന് (മെയ് നാല്) ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിൻ ഉണ്ടാകില്ലെന്ന് ജില്ലാകലക്ടർ ജാഫർ മലിക് അറിയിച്ചു. ബിഹാർ സർക്കാരിന്റെ അനുമതി(എൻ.ഒ.സി) ലഭിക്കാത്തതാണ് യാത്ര ഉപേക്ഷിക്കാൻ കാരണം. കേരളത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നതായും ബിഹാർ സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അതിഥി തൊഴിലാളികൾക്കായി യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്നും ജില്ലാകലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *