കൊച്ചി: നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിനെതിരേ നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ പ്രോസിക്യൂഷന് തുടരന്വേഷണവുമായി രംഗത്തുവന്നിരിക്കുന്നതെന്നു ദിലീപ് ഹര്‍ജയില്‍ ആരോപിച്ചു. കോടതിയുടെ തീരുമാനം വരുന്നതിനു മുമ്പേ പുനരന്വേഷണം ഉദ്യോഗസ്ഥര്‍ ആരംഭിച്ചിരുന്നെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നുമായിരുന്നു ദിലീപിന്റെ ആരോപണം. സര്‍ക്കാരിന്റെ നിലപാട് തേടിയ ഹൈക്കോടതി കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.