ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ രണ്ടു താരങ്ങൾക്ക് കോവിഡ്

ദക്ഷിണാഫ്രിക്ക: ക്രിക്കറ്റ് ടീമിലെ രണ്ടു താരങ്ങൾക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മികച്ച 30 കളിക്കാരെ ഉൾപ്പെടുത്തി നടത്തുന്ന ഒരു ക്യാമ്പിനിടെയാണ് രണ്ടു താരങ്ങളുടെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവായത്.

പരിശോധനയിൽ പോസിറ്റീവായ താരങ്ങളെ ഐസൊലേഷനിൽ പാർപ്പിച്ചതായി ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ രോഗബാധിതരായ താരങ്ങളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *