ഡൽഹി: നീറ്റ്, ജെഇഇ പരിക്ഷകൾക്ക് മാറ്റമില്ലെന്ന് സുപ്രീംകോടതി. നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷകൾ നടക്കുമെന്നാണ് കോടതി ഉത്തരവ്. നിലവിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി.
കോവിഡ് ചിലപ്പോൾ ഒരുവർഷം കൂടി തുടർന്നേക്കാം. അങ്ങനെ വന്നാൽ അതുവരെ കാത്തിരിക്കാനാണോ ഹർജിക്കാരുടെ തീരുമാനമെന്ന് അരുൺ മിശ്ര ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് അരുൺ മിശ്ര വാക്കാൽ പരാമർശിച്ചു.