പത്തനംതിട്ട : പരിമിതികളില്‍ ജീവിക്കുമ്പോഴും സഹായമെന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് നിരണം വടക്കുംഭാഗം പുറംതട കോളനിയില്‍ പുത്തന്‍പുര വീട്ടില്‍ ലത സന്തോഷും കുടുംബവും. 10000 രൂപയാണ് ലത ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദിനാണ് തുക കൈമാറിയത്.
അംഗന്‍വാടി ഹെല്‍പ്പറാണ് ലത സന്തോഷ്. തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കണം എന്ന ആഗ്രഹം വാര്‍ഡ് മെമ്പര്‍ ഷെമി ഷാഹുലിനെ അറിയിക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറുകയുമായിരുന്നു. ഭര്‍ത്താവ് സന്തോഷ് ദുബായിയില്‍ ലേബര്‍ ജോലി ചെയ്യുകയാണ്. രണ്ട് ആണ് മക്കളുണ്ട് .