പൊതു സ്ഥലങ്ങളിൽ 50 ൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്

കാസർഗോഡ് : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതിന്റെ ഭാഗമായി നീലേശ്വരം നഗരസഭാ പ്രദേശത്തെ പൊതു സ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കൺവൻഷൻ സെന്ററുകൾ, ഷോപ്പിംഗ് മാളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളിൽ 50 ൽകൂടുതൽ ആളുകൾ ഒരുമിച്ച് കൂടരുതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്ത് ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *