പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം സിബിഐക്ക് കൈമാറാൻ തീരുമാനം

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിരവധി ഇടപാടുകളും നിക്ഷേപങ്ങളും സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമകൾ സമീപകാലത്തു നടത്തിയത് ആസൂത്രിതമായ നീക്കമെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്.

നിക്ഷേപത്തുകകൾ പൂർണമായി മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വായ്പകളുമായി വകമാറ്റിയിരുന്നു. കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കൈമാറ്റം ചെയ്തു പണം വിദേശത്തേക്ക് അയച്ച ശേഷമാണ് ഇവർ പോലീസിൽ കീഴടങ്ങിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *