ഗ്രാമി ജേതാവായ പ്രശസ്ത പോപ്പ് ഗായിക ബെറ്റി റൈറ്റ് അന്തരിച്ചു. ഏറെ നാളുകളായി കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. 66 വയസായിരുന്നു. ബെറ്റി മിയാമിയിലെ സ്വവസതിയിൽ വച്ചാണ് മരണപ്പെട്ടത്.
ആർ ആൻറ് ബി ഗാനങ്ങളിലൂടെ പ്രശസ്തയായ ബെറ്റി 1975ലാണ് ഗ്രാമി അവാർഡ് നേടിയത്. ‘വേർ ഈസ് ദ ലവ്’ എന്ന ആൽബത്തിനാണ് ഗ്രാമി അവാർഡ് ലഭിച്ചത്.