കൊച്ചി/പെരുമ്പാവൂർ: പെരുമ്പാവൂർ കുറുപ്പംപടിയിൽ ആരംഭിക്കുന്ന ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് നടക്കും. കോവിഡ്-19 പ്രതിരോധ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കനിവ് പാലിയേറ്റീവ് സെന്റർ എറണാകുളം ജില്ലാ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഫിസിയോതെറാപ്പി സെന്റർ പെരുമ്പാവൂരിലെ സഹകരണബാങ്കുകളുടെ സഹകരണത്തോടെ കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്ക് പെരുമ്പാവൂർ ബ്രാഞ്ചിന്റെ പുതിയ മന്ദിരത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. തീവ്രമായ പരിചരണവും പരിശീലനവും ആവശ്യമായി വരുന്നവരെ തുടർച്ചയായി സൗജന്യമായി ചികിത്സിക്കുന്നതിനുളള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു വരെയാണ് വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റുകളുടെയും ഡോക്ട്#മാരുടെയും സേവനം ലഭ്യമാകുക. സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്റർ ചെയർമാൻ അഡ്വ.എൻ.സി.മോഹനൻ, സെക്രട്ടറി എൽ.ആർ.ശ്രീകുമാർ, ട്രഷറർ പി.എം.സലിം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.