ഫോട്ടോഗ്രാഫി കോഴ്‌സ്

സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പരിവർത്തിത ക്രൈസ്തവ/ ശുപാർശിത വിഭാഗക്കാർക്ക് ഏപ്രിൽ മുതൽ നാലുമാസത്തെ ഫോട്ടോ ജേർണലിസം സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷ. പ്രായം 18 മുതൽ 40 വയസ്സുവരെ. ഗ്രാമപ്രദേശങ്ങളിൽ പ്രതിവർഷം 98000 രൂപ വരെയും നഗരപ്രദേശങ്ങളിൽ പ്രതിവർഷം 1,20,000 രൂപവരെയായിരിക്കണം കുടുംബ വാർഷിക വരുമാനം. 10 പേരെയാണ് സൗജന്യ പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ , ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം മാർച്ച് 25ന് മുമ്പായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, നാഗമ്പടം, കോട്ടയം എന്ന വിലാസത്തിൽ ലഭിക്കണം. വിദ്യാർത്ഥികൾക്ക് ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അഞ്ചു ലക്ഷം രൂപവരെ ജാമ്യ വ്യവസ്ഥയിൽ പ്രതിവർഷം ആറു ശതമാനം പലിശ നിരക്കിൽ വായ്പ കോർപ്പറേഷൻ നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2564304, 9400309740.

Leave a Reply

Your email address will not be published. Required fields are marked *