തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ചേർന്ന് സുരേന്ദ്രന് സ്വീകരണം നൽകി.ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും , നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് മാരാർജി മന്ദിരത്തിലാണ് നടന്നത്. കെ എസ് വിളികളുടെയും, പുഷ്പ വൃഷ്ടിയുടെയും അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പാർട്ടി ആസ്ഥാനത്തേയ്ക്കുള്ള റോഡ് ഷോ. എംജി റോഡിലൂടെ പിഎംജി ജംഗ്ഷൻ വഴിയാണ് ബിജെപി സംസ്ഥാന ആസ്ഥാനത്തേയ്ക്ക് അദ്ദേഹം എത്തിയത്. സ്ഥാനമേറ്റ ശേഷം അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കേരളത്തിൽ രാഷ്ട്രീയ കുതിപ്പ് നടത്താൻ ബിജെപി യ്ക്ക് കരുത്തുണ്ട് . സംസ്ഥാന സർക്കാരിനെതിരെ ജനകീയ ബദലായി ബിജെപി ഉണ്ടാകും . യു ഡി എഫ് നിർജീവമായ സാഹചര്യത്തിൽ ജനങ്ങൾക്കായി ശബ്ദമുയർത്താൻ ബിജെപിയാണുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരൻ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ ,പി കെ കൃഷ്ണദാസ്, ഒ രാജഗോപാൽ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.