സാവോപോളോ:ബ്രസീൽ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് ഇനി മുതൽ വിസ വേണ്ട. ബ്രസീലിയൻ പ്രസിഡന്റ് ജെയ്ര് ബോൽസൊനാരൊയുടെ ചൈനാ സന്ദർശന വേളയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സന്ദർശകർക്കും വ്യവസായികൾക്കും ഇനി മുതൽ വിസ വേണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.വികസ്വര രാഷ്ട്രങ്ങൾക്കായി ഇത്തരമൊരു പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്.കാനഡ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് വിസ ആവശ്യമില്ലെന്ന നിർദേശം ഇക്കൊല്ലം ആദ്യം തന്നെ ബ്രസീൽ പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഈ ആനുകൂല്യം ബ്രസീലിയൻ പൗരൻമാർക്ക് ഈ രാജ്യങ്ങൾ നൽകിയിട്ടില്ല.