മഹാരാഷ്ട്രയില്‍ ഇന്ന് 9,601 പേര്‍ക്കുകൂടി കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 9,601 പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,719 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 322 പേര്‍ കൂടി സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 15,316 ആയി. പുതിയ രോഗികളില്‍ 1,059 പേരും മുംബൈയിലാണ്.

അതേസമയം സംസ്ഥാനത്ത് 2,66,883 പേര്‍ ഇതുവരെ രോഗമുക്തരായി. ബുധനാഴ്ച മാത്രം 10,725 പേര്‍ക്ക് രോഗം ഭേദമായി. 61.82 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,49,214 പേരാണ് നിലവില്‍ സംസ്ഥാനത്തുടനീളം ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 46,345 പേരും പുണെയിലാണ്. എന്നാല്‍ കര്‍ണാടകയില്‍ ശനിയാഴ്ച 5,172 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 98 പേര്‍ മരിച്ചതോടെ ആകെ മരണം 2,412 ആയി ഉയര്‍ന്നു. 73,219 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. 53,648 പേര്‍ ഇതുവരെ രോഗമുക്തരായി. ശനിയാഴ്ച മാത്രം 3,860 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *