മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 10,483 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം ഇന്ന് 300 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 17,092 ആയി ഉയർന്നിരിക്കുന്നു. മഹാരാഷ്ട്രയിലെ മൊത്തം രോഗികളുടെ എണ്ണം 4,90262 ആണ്. ഇതിൽ 1,45,582 ആക്ടീവ് കേസുകളുണ്ട്. 3,27,281 പേർക്കാണ് രോഗ മുക്തി.
എന്നാൽ ആന്ധ്രയിൽ ഇന്ന് 10,171 പേർക്കാണ് രോഗം ബാധിച്ചത്. ഇവിടെ 89 പേരാണ് മരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ 1,842 ആയി വർധിച്ചിരിക്കുന്നു. 2,06,960 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 84,654 ആക്ടീവ് കേസുകളാണ്. 1,20,464 പേർക്കാണ് രോഗ മുക്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,594 പേർക്കാണ് രോഗമുക്തി.