ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട വിഷയത്തില്‍് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എ.എന്‍. ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച ശിപാര്‍ശ നല്കാന് കേരളത്തിനും തമിഴ്നാടിനും ബെഞ്ച് നിര്‍ദേശം നല്കി.മേല്‍നോട്ട സമിതിയുടെ അധികാരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി കേരളവും തമിഴ്നാടും സംയുക്ത യോഗം ചേരണമെന്നും, മിനിട്ട്സ് ചൊവ്വാഴ്ച ഹാജരാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജലനിരപ്പ് ഉയര്‍ത്തുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.