മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (എഫ്എംഇ) പദ്ധതി മന്ത്രിസഭ അംഗീകരിച്ചു

അസംഘടിത മേഖലയ്ക്കായി അഖിലേന്ത്യാ തലത്തിൽ 10,000 കോടിയുടെ ”മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (എഫ്എംഇ) എന്ന പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഒമ്പതുലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതിലൂടെ സാധിക്കും. എട്ടുലക്ഷത്തോളം ചെറുകിട യൂണിറ്റുകൾക്ക് ഈ പദ്ധതി വളരെയധികം പ്രയോജനം ചെയ്യും.
ഭക്ഷ്യഗുണനിലവാരം മെച്ചപ്പെടുത്താനും വനിതസംരംഭകർക്കും അസംഘടിത മേഖലയിലുളളവർക്കും തൊഴിലവസരങ്ങൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. മൈക്രോ ഫുഡ് പ്രോസസ്സിംഗ് സംരംഭങ്ങൾക്കായുള്ള പദ്ധതിക്ക് കേന്ദ്രവും സംസ്ഥാനവും തമ്മിൽ 60:40 അനുപാതത്തിൽ ധനസഹായം നൽകും.രജിസ്റ്റർ ചെയ്യാത്ത 25 ലക്ഷത്തോളം ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുണ്ട്. ഈ യൂണിറ്റുകളിൽ 66 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്, അവയിൽ 80 ശതമാനവും കുടിൽവ്യവസായങ്ങളാണ്. നിരവധി വെല്ലുവിളികൾ ഇത്തരം സരംഭങ്ങൾ നേരിടുന്നുണ്ട്. ഇവർക്ക് വ്യവസായ പുരോഗതി കൈവരിക്കുവാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് എഫ് എം ഇ.

Leave a Reply

Your email address will not be published. Required fields are marked *