യുഎഇയിൽ ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു

യുഎഇയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യൻ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യൻ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഇതിൽ ഒരാൾ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നിരീക്ഷണം തുടരുമെന്നും യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *