രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും

മലപ്പുറം : കോവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍നിന്ന് രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വൈകീട്ട് ഏഴിന് മസ്‌കറ്റില്‍ നിന്നുള്ള ഐ.എക്‌സ്  1350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും രാത്രി ഒമ്പതിന് ദുബായില്‍ നിന്നുള്ള ഐ.എക്‌സ്  1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും എത്തുമെന്നാണ് വിവരം.

ഈ വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരില്‍ പ്രത്യേക പരിഗണനയിലുള്ളവരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുലുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരും പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *