ബെംഗളൂരു: റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്നിക് അഞ്ചിന്റെ പരീക്ഷണം ഉടൻതന്നെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. ഇന്ത്യയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളിൽ റഷ്യയുടെ വാകസിന്റെ പരീക്ഷണം നടത്തുമെന്ന് സിഇഒ ദീപക് സപ്റ പറഞ്ഞു. കേന്ദ്ര സർക്കാരിൽനിന്നും പരീക്ഷണത്തിനാവശ്യമായ അംഗീകാരം നേടിയശേഷം ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യഘട്ടം ആരംഭിക്കും.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഐഎഫ്) ഡോ. റെഡ്ഡീസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം. സ്പുട്നിക് അഞ്ചിന്റെ 10 കോടി ഡോസ് ഇന്ത്യയിൽ റെഡ്ഡീസ് ലബോറട്ടറീസിന് നൽകാൻ റഷ്യ തീരുമാനിച്ചിരുന്നു.