വാളയാറിലെത്തിയ ജനപ്രതിനിധികൾ നിരീക്ഷണത്തിൽ കഴിയണം: ആരോഗ്യ വകുപ്പ്

കൊവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഉണ്ടായിരുന്ന സമയത്ത് വാളയാറിൽ എത്തിയ മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. ആ സമയം വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകർ, ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ എന്നിവരും നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
ടിഎൻ പ്രതാപൻ, വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എന്നീ മൂന്ന് എംപിമാരോടും ഷാഫി പറമ്പിൽ, അനിൽ അക്കര എന്നീ രണ്ട് എംഎൽഎമാരോടുമാണ് നിർദേശം. വാളയാറിൽ ഉണ്ടായിരുന്ന പൊതു ജനങ്ങളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *