സ്പ്രിൻക്ലറിന്റെ കൈവശം രോഗികളുടെ ഡാറ്റയില്ലെന്ന് കേരളസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി -ഡിറ്റ് നിർവഹിക്കും. രോഗികളുടെ അനുമതി പത്രം വാങ്ങിയ ശേഷമായിരിക്കും സി – ഡിറ്റ് വിവരം ശേഖരിക്കുക.
സ്പ്രിൻക്ലറിന്റെ കൈവശമുള്ള ഡാറ്റ് നശിപ്പിക്കാൻ നിർദ്ദേശിച്ചതായും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഡാറ്റയും സോഫ്‌റ്റ്വെയറും സ്പ്രിൻക്‌ളറൽനിന്നും തിരിച്ചുവാങ്ങി. കേന്ദ്രസർക്കാരിനോട് മൂന്ന് പ്രാവശ്യം സോഫ്റ്റ്‌വെയറിനായി ആവശ്യപ്പെട്ടുവെങ്കിലും അനുകൂല മറുപടി നൽകിയില്ല. സ്പ്രിൻക്ലറുമായി ഇനി ആപ്പ് അപ്‌ഡേഷന്റെ കരാർ മാത്രമാണ് ഉണ്ടാകുകയെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.