വെള്ളക്കെട്ട്; കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

തിരുവനന്തപുരം : കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നേരിട്ടെത്തി പരിശോധിച്ചു. തമ്പാനൂര്‍, കിഴക്കേകോട്ട, വഞ്ചിയൂര്‍, എസ്.എസ് കോവില്‍ റോഡ്, മാഞ്ഞാലികുളം, തകരപ്പറമ്പ് എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്.  ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നിര്‍മ്മിച്ച ഓടകളില്‍ നീരൊഴുക്ക് സുഗമമാക്കാനും ഇതുമായി ബന്ധപ്പെട്ട് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കനും കളക്ടര്‍ നിര്‍ദേശിച്ചു.  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും ഒരാഴ്ചയ്ക്കകം പുരോഗതി അറിയിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *