സംസ്ഥാനത്ത് 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 8), വർക്കല മുൻസിപ്പാലിറ്റി (വാർഡ് 5), ഒറ്റശേഖരമംഗലം (8), പള്ളിക്കൽ (22), അരുവിക്കര (15), തൃശൂർ ജില്ലയിലെ കോലാഴി (സബ് വാർഡ് 2, 13), മണലൂർ (5), ചേലക്കര (സബ് വാർഡ് 13, 14), പരപ്പൂക്കര (4, 11), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), നാഗലശേരി (5), ഇടുക്കി ജില്ലയിലെ ദേവികുളം (8, 13, 14), മൂന്നാർ (സബ് വാർഡ് 12), കോട്ടയം ജില്ലയിലെ മണ്ണാർക്കാട് (13), കാസർഗോഡ് ജില്ലയിലെ പനത്തടി (1, 3), കോഴിക്കോട് ജില്ലയിലെ കീഴരിയൂർ (സബ് വാർഡ് 2, 3), എറണാകുളം ജില്ലയിലെ പാമ്പക്കുട (സബ് വാർഡ് 5), പത്തനംതിട്ട ജില്ലയിലെ കവിയൂർ (സബ് വാർഡ് 8), കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വണ്ടാഴി (വാർഡ് 4), ഓങ്ങല്ലൂർ (7), കരിമ്പുഴ (3, 5, 14), കോഴിക്കോട് ജില്ലയിലെ കാവിലുംപാറ (സബ് വാർഡ് 9), പുറമേരി (17), പത്തനംതിട്ട ജില്ലയിലെ അറുവാപ്പുലം (സബ് വാർഡ് 8, 9), കലഞ്ഞൂർ (സബ് വാർഡ് 13), കോട്ടയം ജില്ലയിലെ ഉഴവൂർ (8), എറണാകുളം ജില്ലയിലെ അയവന (സബ് വാർഡ് 9), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ (22) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 603 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *