സംസ്ഥാനത്ത് 31 പുതിയ ഹോട്ട് സ്പോട്ടുകൾ


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ശക്തമായി വ്യാപിക്കുന്നതിനെ തുടർന്ന് ഇന്ന് 31 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈൻമെന്റ് സോൺ വാർഡ് 11), ചെറുന്നിയൂർ (7), പോത്തൻകോട് (12), വിളവൂർക്കൽ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കൽ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13), മലപ്പുറം ജില്ലയിലെ എടപ്പാൾ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാർഡ്), മാറാക്കര (1, 20(സബ് വാർഡ്), ആതവനാട് (1, 3, 22), കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11), കണ്ണൂർ ജില്ലയിലെ കേളകം (1), പയ്യാവൂർ (3, 12), കൊളച്ചേരി (7, 9, 12), കണിച്ചാർ (13), മാവൂർ (8), തൃശൂർ മുളംകുന്നത്തുകാവ് (സബ് വാർഡ് 3), അവിനിശേരി (സബ് വാർഡ് 3), ചേർപ്പ് (സബ് വാർഡ് 4), കോഴിക്കോട് ജില്ലയിലെ കാക്കൂർ (3), പയ്യോളി മുൻസിപ്പാലിറ്റി (6), ഇടുക്കി ജില്ലയിലെ ഉടുമ്ബൻചോല (സബ് വാർഡ് 2, 13), കുമാരമംഗലം (3, 13, 14), പാലക്കാട് ജില്ലയിലെ നെന്മാറ (14), കാപ്പൂർ (13), പത്തനംതിട്ട ജില്ലയിലെ കോന്നി (5), വയനാട് ജില്ലയിലെ പൂതാടി (2, 11, 16, 17, 18, 19, 22) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (സബ് വാർഡ് 8, 9,12, 13), ശാന്തൻപാറ (വാർഡ് 6, 10), കാഞ്ചിയാർ (11, 12), രാജക്കാട് (എല്ലാ വാർഡുകളും), ദേവികുളം (15), നെടുങ്കണ്ടം (10, 11), ആലക്കോട് (2, 3 (സബ് വാർഡ്), 1), വണ്ടിപ്പെരിയാർ (2), മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), പള്ളിക്കൽ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കാസർഗോഡ് ജില്ലയിലെ ബളാൽ (12, 13, 15), പനത്തടി (7, 14), കൊല്ലം ജില്ലയിലെ ക്ലാപ്പന (15), തൃശൂർ ജില്ലയിലെ കുന്നംകുളം മുൻസിപ്പാലിറ്റി (9, 21), എറണാകുളം ജില്ലയിലെ ഐകരനാട് (1), പാലക്കാട് ജില്ലയിലെ കൊടുവായൂർ (9), കണ്ണൂർ ജില്ലയിലെ ചെറുപുഴ (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 585 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *