തിരുവനന്തപുരം: സംസ്ഥാനത്ത് അനുദിനം കോവിഡ് 19 വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് 35 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 271 ആയി.
ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടെയിന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍ (11, 12), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ അഞ്ചല്‍ (മുഴുവന്‍ വാര്‍ഡുകളും), അലയമണ്‍ (എല്ലാ വാര്‍ഡുകളും), ഏരൂര്‍ (എല്ലാ വാര്‍ഡുകളും), എടമുളയ്ക്കല്‍ (5, 6, 7, 8, 9), ഇളമാട് (മുഴുവന്‍ വാര്‍ഡുകളും), വെളിനല്ലൂര്‍ (5 , 6, 16), തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ (എല്ലാ വാര്‍ഡുകളും), കുളത്തൂര്‍ (9, 10, 11, 12, 13, 14), പൂവാര്‍ (7, 8, 9, 10, 11, 12), പെരുങ്കടവിള (3, 4, 6, 7, 11, 13), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി (4, 5, 7), അകത്തേത്തറ (11), പുതുപരിയാരം (8), കുമരംപുത്തൂര്‍ (16), കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് (15, 18), ഉള്ളിക്കല്‍ (16), കൊളച്ചേരി (10), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), ഉദ്യാനപുരം (16), കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ (17), കാറഡുക്ക (5, 9), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (7, 8, 9, 10), കൃഷ്ണപുരം (1, 2, 3), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), എറണാകുളം ജില്ലയിലെ പല്ലാരിമംഗലം (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം അഞ്ച് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. കാസര്‍കോട് ജില്ലയിലെ പടന്ന (കണ്ടെയിന്‍മെന്റ് സോണ്‍: 12), കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി (11, 18, 37, 43), കയ്യൂര്‍-ചീമേനി (11), ബേഡഡുക്ക (3), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.