തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അതേസമയം തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മരണമടഞ്ഞ രണ്ടു വ്യക്തികളുടെ പരിശോധനാഫലവും ഇതിൽ ഉൾപ്പെടുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചൽ (81), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റഹ്മാൻ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രൻ (59) എന്നിവരുടെ മരണം കൊവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 81 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 58 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
*രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -259
കാസർഗോഡ് – 153
മലപ്പുറം -141
കോഴിക്കോട് – 95
പത്തനംതിട്ട – 85
തൃശൂർ – 76
ആലപ്പുഴ – 67
എറണാകുളം – 59
കോട്ടയം -47
പാലക്കാട് – 47
വയനാട് – 46
കൊല്ലം – 35
ഇടുക്കി – 14
കണ്ണൂർ – 5
*സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
തിരുവനന്തപുരം – 241
കാസർഗോഡ് – 151
മലപ്പുറം – 83
കോഴിക്കോട് – 80
പത്തനംതിട്ട – 61
ആലപ്പുഴ – 52
വയനാട് – 44
കോട്ടയം – 38
തൃശൂർ – 35
എറണാകുളം – 33
പാലക്കാട് – 26
കൊല്ലം – 27
ഇടുക്കി – 7
കണ്ണൂർ – 2
*ഇന്ന് രോഗമുക്തരായവർ
തിരുവനന്തപുരം – 168
ആലപ്പുഴ – 100
പത്തനംതിട്ട – 58
കോട്ടയം – 57
തൃശൂർ – 54
കൊല്ലം – 53
കോഴിക്കോട് – 49
പാലക്കാട് – 42
മലപ്പുറം – 36
എറണാകുളം -35
കണ്ണൂർ – 35
ഇടുക്കി – 32
കാസർഗോഡ് -28
വയനാട് – 5
24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 11 കെഎസ്ഇ ജീവനക്കാർക്കും, 5 കെഎൽഎഫ് ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ നാല് ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് നിലവിൽ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,33,616 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,380 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.