തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1140 പേർക്ക് കോവിഡ് 19 വൈറസ് സ്ഥികരിച്ചു. ഇതിൽ 1059 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അതേസമയം രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
*ജില്ല തിരിച്ച് രോഗം ബാധിച്ചവരുടെ കണക്ക്
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 227 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 191 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 161 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 155 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 77 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 62 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 32 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 15 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 12 പേർക്കും, വയനാട് ജില്ലയിൽ 8 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
*സമ്പർക്ക രോഗികളുടെ കണക്ക്
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 221 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 186 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 144 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 143 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 121 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 61 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 59 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 31 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 21 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 15 പേർക്കും, പത്തനംതിട്ട ജില്ലയിൽ 11 നിന്നുള്ള പേർക്കും, വയനാട് ജില്ലയിൽ 6 പേർക്കുമാണ് ഇന്ന് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്.
20 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 6, തൃശൂർ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാർക്കും രോഗം ബാധിച്ചു.