തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 480 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
സെപ്റ്റംബർ 13ന് മരണമടഞ്ഞ കണ്ണൂർ പയ്യന്നൂർ സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബർ 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കർ (70), സെപ്റ്റംബർ 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീൻ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്റ്റംബർ 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), സെപ്റ്റംബർ 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാർക്കാട് സ്വദേശിനി റംല (56),
പാലക്കാട് ചെർമുണ്ടശേരി സ്വദേശി ലത (52), സെപ്റ്റംബർ 4ന് മരണമടഞ്ഞ പാലക്കാട് കുലകല്ലൂർ സ്വദേശിനി സരസ്വതിയമ്മ (84), സെപ്റ്റംബർ 1ന് മരണമടഞ്ഞ പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാൻ (49), പാലക്കാട് കർണകി നഗർ സ്വദേശി സി. സുബ്രഹ്മണ്യൻ (84), ആഗസ്റ്റ് 28ന് മരണമടഞ്ഞ പാലക്കാട് പട്ടാമ്ബി സ്വദേശി അബൂബക്കർ (80), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി സജിത (45) എന്നിവരാണ് മരണമടഞ്ഞത്.