തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1419 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 156 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 228 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 204 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 159 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 146 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 145 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 142 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 136 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 121 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 88 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 38 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 30 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 17 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 12 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അതേസമയം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 211 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 196 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 143 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 134 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 131 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 122 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 121 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 116 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 85 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 77 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 16 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 12 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 36 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 5, എറണാകുളം, കണ്ണൂർ ജില്ലകളിലെ 3 വീതവും, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 2 വീതവും, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,736 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,75,382 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,354 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1439 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,850 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്ബിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 17,24,658 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്ബർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,79,862 സാമ്ബിളുകളും പരിശോധനയ്ക്കയച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2129 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 402 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 85 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 112 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 288 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 69 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 42 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 119 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 100 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 98 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 317 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 194 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 26 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 127 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 150 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,782 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.