തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1569 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇക്കാര്യം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് മാധ്യമങ്ങളെ അറിയിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 198 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 180 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 113 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 101 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 99 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 95 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 80 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 75 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 58 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 57 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 49 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 40 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 132 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1354 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 86 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 300 പേർക്കും, മലപ്പുറം ജില്ലയിലെ 173 പേർക്കും, പാലക്കാട് ജില്ലയിലെ 161 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, ആലപ്പുഴ ജില്ലയിലെ 99 പേർക്കും, കോട്ടയം ജില്ലയിലെ 86 പേർക്കും, കോഴിക്കോട് ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 68 പേർക്കും, കൊല്ലം ജില്ലയിലെ 65 പേർക്കും, കണ്ണൂർ ജില്ലയിലെ 63 പേർക്കും, വയനാട് ജില്ലയിലെ 56 പേർക്കും, കാസർഗോഡ് ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 23 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 27 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 8, മലപ്പുറം ജില്ലയിലെ 6, തിരുവനന്തപുരം ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 4, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 424 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 199 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 111 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 91 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 87 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 75 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 66 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 53 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 51 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 48 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 33 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 32 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 26 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 8 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 14,094 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,996 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.