തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 306 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 156 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 139 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 137 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 129 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 97 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 89 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 77 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 48 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 46 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1572 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 94 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 435 പേർക്കും, മലപ്പുറം ജില്ലയിലെ 285 പേർക്കും, തൃശൂർ ജില്ലയിലെ 144 പേർക്കും, പാലക്കാട് ജില്ലയിലെ 124 പേർക്കും, എറണാകുളം 123 ജില്ലയിലെ പേർക്കും, ആലപ്പുഴ ജില്ലയിലെ 122 പേർക്കും, കാസർഗോഡ് ജില്ലയിലെ 90 പേർക്കും, കോട്ടയം ജില്ലയിലെ 81 പേർക്കും, കണ്ണൂർ ജില്ലയിലെ 61 പേർക്കും, കൊല്ലം ജില്ലയിലെ 45 പേർക്കും, കോഴിക്കോട് ജില്ലയിലെ 33 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, വയനാട് ജില്ലയിലെ 13 പേർക്കും, പത്തനംതിട്ട ജില്ലയിലെ രണ്ടുപേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 31 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, കണ്ണൂർ ജില്ലയിലെ അഞ്ച്, തൃശൂർ, മലപ്പുറം ജില്ലകളിലെ മൂന്നുവീതവും, കോഴിക്കോട് ജില്ലയിലെ രണ്ട്, എറണാകുളം, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ രണ്ട് ഡി.എസ്.സി. ജിവനക്കാർക്കും രോഗം ബാധിച്ചു.