തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതിൽ 1737 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
*ജില്ലതിരിച്ചുളള കോവിഡ് രോഗികളുടെ കണക്ക്
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 429 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 356 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 198 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 150 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 130 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 124 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 119 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 91 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 86 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 78 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 72 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 65 പേർക്കും, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 35 പേർക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
*സമ്പർക്ക രോഗികളുടെ കണക്ക്
തിരുവനന്തപുരം ജില്ലയിലെ 394 പേർക്കും, മലപ്പുറം ജില്ലയിലെ 328 പേർക്കും, ആലപ്പുഴ ജില്ലയിലെ 182 പേർക്കും, എറണാകുളം ജില്ലയിലെ 138 പേർക്കും, കോട്ടയം ജില്ലയിലെ 115 പേർക്കും, കോഴിക്കോട് ജില്ലയിലെ 108 പേർക്കും, പത്തനംതിട്ട ജില്ലയിലെ 95 പേർക്കും, കൊല്ലം, കാസർഗോഡ് ജില്ലകളിലെ 79 പേർക്ക് വീതവും, തൃശൂർ ജില്ലയിലെ 67 പേർക്കും, കണ്ണൂർ ജില്ലയിലെ 66 പേർക്കും, പാലക്കാട് ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 29 പേർക്കും, വയനാട് ജില്ലയിലെ 23 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
48 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ 9, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, കാസർഗോഡ് ജില്ലയിലെ 3, കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിലെ 2 വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എൻ.എച്ച്.എസ്. ജിവനക്കാർക്കും രോഗം ബാധിച്ചു.