സംസ്ഥാനത്ത് ഇന്ന് 1968പേർക്ക് കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 191 ആയി വർധിച്ചു. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

*സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ
ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനൻ (68), തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീർ (44), തിരുവനന്തപുരം മെഡിക്കൽ കോളേജ് നവരംഗം ലെയിൻ സ്വദേശി രാജൻ (84), തിരുവനന്തപുരം കവടിയാർ സ്വദേശി കൃഷ്ണൻകുട്ടി നായർ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറൻസ് (69), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മോഹന കുമാരൻ നായർ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേർഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠൻ (72) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *