സംസ്ഥാനത്ത് ഇന്ന് 3026 പേർക്ക് കോവിഡ്; 2723 പേർ സമ്പർക്കരോഗികൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3026 പേർക്ക് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 163 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2723 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 237 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 562 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 358 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 318 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 246 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 226 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 217 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 209 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 168 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 166 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 160 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 158 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 129 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 85 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 24 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 542 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 323 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 293 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 238 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 201 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 183 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 175 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 168 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 159 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 117 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 114 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 126 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 63 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.89 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസർഗോഡ് ജില്ലയിലെ 5, കൊല്ലം, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ 3 വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ രണ്ട് സി.ഐ.എസ്.എഫ്. ജവാൻമാർക്കും രോഗം ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *