സംസ്ഥാനത്ത് ഇന്ന് 656 കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത് 21 മരണമാണ്. ഇതോടെ ആകെ മരണം 656 ആയി.
തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനൻ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രൻ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോർജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചൻ (71), വൈപ്പിൻ സ്വദേശി ഡെന്നീസ് (52), തൃശൂർ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാൻ (51), കാസർഗോഡ് മാഥൂർ സ്വദേശി മുസ്തഫ (55), അടുകാർഹാപി സ്വദേശിനി ലീല (71), കാസർഗോഡ് സ്വദേശി ഭരതൻ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മർ (70) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *