തിരുവനന്തപുരം: സംസ്ഥാനത്ത് 791 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 135 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 98 പേര്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 11,066 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് നിന്നെത്തിയ 246 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 34, കോഴിക്കോട് 32, തൃശൂര്‍ 32, കാസര്‍ഗോഡ് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണര് 9 പേര് എന്നിങ്ങനെയാണ് ജില്ല തിരിച്ച് മറ്റ് കണക്കുകള്‍. നിലവില്‍ സംസ്ഥാനത്ത് 6029 പേര് ചികിത്സയിലുണ്ട്.
കേരളത്തില്‍ കോവിഡ് ബാധിച്ചു ഒരു മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ സ്വദേശി ഷൈജുവാണ് മരിച്ചത്. അതേസമയം തിരുവനന്തപുരം ജില്ലയില്‍ അസാധാരണ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ ചില പ്രദേശങ്ങളില്‍ അതീവ ഗുരുതര സാഹചര്യമുണ്ട്. തീരമേഖലയില്‍ അതിവേഗ രോഗ വ്യാപനം. പല്ലുവിള- 51, പുന്തുറ- 26, പുതുക്കുറിച്ചി- 20, അഞ്ചു തെങ്ങ്- 15 എന്നിങ്ങനെയാണ് തീരമേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. പൂന്തുറയും പുല്ലുവിളയും സമൂഹ വ്യാപനം നടന്നു. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 246ല്‍ 237ഉം സമ്പര്‍ക്കത്തിലൂടെയാണ്. നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം കണ്ടെത്തി. നാളെ മുതല്‍ തീരദേശത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. തീര ദേശത്തെ മൂന്നു സോണാക്കി. പൊലീസിന് പ്രത്യേക ചുമതല നല്‍കും. പൊലീസ് കമ്മീഷണര്‍ക്കായിരിക്കും ചുമതല.