തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ് -19 വൈറസ് സ്ഥിരീകരിച്ചു. 641 പേർക്ക് രോഗമുക്തി ഉണ്ടായി. ഇതിൽ 706 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. എന്നാൽ അതിൽ 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. മാത്രമല്ല 90 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 2 കെഎസ്ഇ ജീവനക്കാർക്കും, 1 കെഎൽഎഫ് ജീവനക്കാർക്കും രോഗം ബാധിച്ചു.
*രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 213
മലപ്പുറം – 87
കൊല്ലം – 84
എറണാകുളം – 83
കോഴിക്കോട് – 67
പത്തനംതിട്ട – 54
പാലക്കാട് – 49
കാസർഗോഡ് – 49
വയനാട് – 43
കണ്ണൂർ – 42
ആലപ്പുഴ – 38
ഇടുക്കി – 34
തൃശൂർ- 31
കോട്ടയം – 29
*സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
തിരുവനന്തപുരം – 198
കൊല്ലം – 77
കോഴിക്കോട് – 60
എറണാകുളം -58
മലപ്പുറം – 52
വയനാട് – 43
പത്തനംതിട്ട – 39
ആലപ്പുഴ- 33
കാസർഗോഡ് – 32
കോട്ടയം – 27
ഇടുക്കി – 25
തൃശൂർ -22
കണ്ണൂർ – 22
പാലക്കാട് -18
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 126 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 58 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 56 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 41 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 35 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 34 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 28 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 19 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 3 പേരുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,37,075 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,057 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7037 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,19,019 സാമ്ബിളുകൾ ശേഖരിച്ചതിൽ 1,14,666 സാമ്പിളുകൾ നെഗറ്റീവ് ആയി.