പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സമാന തസ്തികയിൽപ്പെട്ടവരിൽ നിന്ന് സ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള പുതിയ യൂസർ നെയിമും പാസ്സ്വേർഡും ഉപയോഗിച്ച് tandp.kite.kerala.gov.in അപേക്ഷ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ അപേക്ഷ സമർപ്പിക്കാം.