തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിൽ സ്വപ്ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി എറണാകുളം സാമ്പത്തിക കുറ്റക്യത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ സ്വപ്ന, സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്സൽ സിവി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
എന്നാൽ സഞ്ജുവിന്റെ ജാമ്യാപേക്ഷ 17-ാം തിയതിയിലേയ്ക്ക് മാറ്റി. സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്സൽ സിവി എന്നീ എട്ട് പേരുടെ റിമാന്റ് കസ്റ്റംസ് കോടതി ഈ മാസം 25 വരെ നീട്ടി. അതേസമയം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ എൻഐഎ അനുമതി തേടി. യുഎഇയിലെത്തിയ സംഘമാണ് അനുമതി തേടിയത്. കോൺസുൽ ജനറൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴിയെടുക്കാനാണ് അനുവാദം ചോദിച്ചത്. കേസിൽ ഇത് അനിവാര്യമെന്ന് എൻഐഎ പറയുന്നു. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ കൂടാതെ കൂടുതൽ പേരെ ചോദ്യം ചെയ്യും.