കൊച്ചി/പെരുമ്പാവൂർ: സ്വർണ്ണക്കടത്ത് കേസിൽ യു ഡി എഫും സി.പി.എം. തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബി ജെ.പി. ആഹ്വാനം ചെയ്ത നിൽപ്പ് സമരത്തിന്റെ ഭാഗമായി പെരുമ്പാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറുപ്പംപടിയിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തു സംസ്ഥാരിക്കുകയായിരുന്നു അവർ.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൽ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന ഐ ഫോൺ രമേശ് ചെന്നിത്തല കൈപ്പറ്റിയതിന്റെ രസീത് സഹിതം പുറത്തുവന്ന സാഹചര്യത്തിൽ സ്വർണ്ണക്കടത്തു കേസിലെ യൂ ഡി.എഫിന്റെ നിലപാട് വ്യക്തമാണെന്ന് അവർ കൂട്ടി ചേർത്തു. സ്വർണകടത്തു കേസുമായി യു.ഡി.എഫിന്റെ സമരം പാതിവഴിയിൽ ഉപേക്ഷിച്ചത് അതിന്റെ തെളിവാണെന്ന് രേണു സുരേഷ് ചൂണ്ടിക്കാട്ടി.
സംസ്ഥാന സമിതി അംഗം സുരേഷ് വിളാവത്ത്, പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് അനിൽകുമാർ.പി., വൈസ് പ്രസിഡന്റ് അനിൽ ജി., ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജെയ്സൺ എം.പി, ജില്ലാ കമ്മറ്റി അംഗം പ്രകാശ് കെ റാം, രായമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയശങ്കർ ടി.ആർ, എസ്.സി. മോർച്ച മണ്ഡലം ജന: സെക്രട്ടറി ഉണ്ണികൃഷ്ണൻ സി.ഐ, ഓ.ബി.സി. മോർച്ച മണ്ഡലം ജന: സെക്രട്ടറി ലാലു കെ.കെ, എന്നിവർ പ്രസംഗിച്ചു.