ഹയർ സെക്കന്ററി പരീക്ഷാമൂല്യനിർണയം ഇന്നു തുടങ്ങും. 88 ക്യാമ്പുകളിലായിട്ടാണ് മൂല്യനിർണയം നടത്തുക. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാമ്പുകളുടെ പ്രവർത്തന സമയം.
പൊതുഗതാഗതമില്ലാത്തതിനാൽ പങ്കെടുക്കാൻ സാധിക്കുന്ന അധ്യാപകർ മാത്രം ക്യാമ്പിലെത്തിയാൽ മതിയാകും. മാറ്റിവച്ച നാല് പരീക്ഷകൾ കഴിഞ്ഞാലുടൻ ഫലം പ്രസിദ്ധീകരിക്കും.